Roal

ഗൂഢാലോചന കേസിൽ സ്വപ്ന സുരേഷിന്റെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ഗൂഢാലോചന കേസിൽ  തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് റിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹർജി തള്ളിയത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രഹസ്യമൊഴി നൽകിയ ശേഷം സ്വപ്ന, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതേത്തുടർന്നാണ് സ്വപ്നയ്ക്കെതിരെ തിരുവനന്തപുരത്തും പാലക്കാട്ടും കേസ് റജിസ്റ്റർ ചെയ്തത്.

താൻ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കേസുകൾ നിലനിൽക്കില്ലെന്നുമായിരുന്നു സ്വപ്നയുടെ വാദം.

Leave A Reply