Roal

കുഞ്ഞന്‍വാഴയുടെ ചുവടില്‍ എട്ട് കുലകള്‍

ഇടുക്കി; ഇടുക്കിയില്‍ കുഞ്ഞന്‍വാഴയുടെ ചുവടില്‍ എട്ട് കുലകള്‍.അണക്കര സ്വദേശി തകിടിയേല്‍ മനോജിന്റെ വാഴത്തോട്ടത്തിലാണ് അപൂര്‍വ്വ കാഴ്ച.

വാഴ അപൂര്‍വമായി ചുവട്ടിലും പിണ്ടിയിലും കുലക്കുന്നത് കാണാറുണ്ടെങ്കിലും നാലുമാസം മാത്രം വളര്‍ച്ചയെത്തിയ കുഞ്ഞന്‍വാഴയ്ക്ക് ചുവട്ടില്‍ എട്ടുകുലകള്‍ ഉണ്ടായിക്കാണുന്നത് ഇതാദ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. മനോജ് നാനൂറോളം ഞാലിപ്പൂവന്‍ വാഴക്കന്നുകള്‍
കൃഷിയിറക്കിയത്.

ബുധനാഴ്ചയാണ് ഇതില്‍ ഒരു തൈവാഴയുടെ ചുവടുഭാഗത്തുനിന്ന് എട്ട് ചെറുകുലകള്‍ ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടത്. രണ്ടുകുലകള്‍ കരിഞ്ഞുതുടങ്ങിയ നിലയിലും ആറുകുലകള്‍ സമീപദിവസങ്ങളില്‍ ഉണ്ടായതുമാണ്. അപൂര്‍വ കാഴ്ച കാണാന്‍ നിരവധി പേരാണ് മനോജിന്റെ കൃഷിയിടത്തില്‍ എത്തുന്നത്.

Leave A Reply