Roal

കാട്ടാക്കടയില്‍ പൂക്കൃഷി നൂറുമേനി

തിരുവന്തപുരം; തിരുവോണത്തിന് പൂക്കളമിടാന്‍ തമിഴ്നാടന്‍ ഗ്രാമങ്ങളെ ആശ്രയിക്കുന്ന പതിവുരീതി ഇത്തവണ തിരുത്തുകയാണ് കാട്ടാക്കടയില്‍. മണ്ഡലത്തിലെ പത്തര ഹെക്ടറില്‍ മൂന്ന് മാസം മുമ്പ് പരീക്ഷാടിസ്ഥാനത്തിലാണ് പൂക്കൃഷിയിറക്കിയത്. ഐ ബി സതീഷ് എംഎല്‍എയുടെ ആശയം കാട്ടാക്കടയാകെ ഏറ്റെടുത്തപ്പോള്‍ പൂക്കൃഷിയും നൂറുമേനിയായി.

മണ്ഡലത്തിലെ കൃഷി ഓഫീസര്‍മാരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കുടുംബശ്രീ യൂണിറ്റുകളും സ്വയംസഹായ സംഘങ്ങളും പൂക്കൃഷിയുടെ ഭാഗമായി. വീട്ടമ്മമാര്‍ക്കും കര്‍ഷകര്‍ക്കും ഓണക്കാലത്ത് പൂക്കൃഷിയിലൂടെ മികച്ച വരുമാനമാണ് കാത്തിരിക്കുന്നത്. മണ്ഡലത്തിലെ പൂക്കച്ചവടക്കാരുമായി സഹകരിച്ചായിരിക്കും വിപണനം.

എല്ലാ സീസണിലും കര്‍ഷകര്‍ക്കും വീട്ടമ്മമാര്‍ക്കും സ്ഥിരവരുമാനം ഉറപ്പാക്കുന്ന തരത്തിലാകും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയെന്ന് എംഎല്‍എ അറിയിച്ചു.

Leave A Reply