Roal

പാലിന് ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതിയിലേക്കുള്ള റജിസ്‌ട്രേഷന്‍ നാളെ അവസാനിക്കും

ക്ഷീരകര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന പാലിന് ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതിയിലേക്കുള്ള റജിസ്‌ട്രേഷന്‍ നാളെ(ശനി) അവസാനിക്കും. സംസ്ഥാനത്തെ 3600-ല്‍പ്പരം ക്ഷീരസംഘങ്ങളില്‍ പാല്‍ അളക്കുന്ന രണ്ടു ലക്ഷത്തില്‍പ്പരം ക്ഷീരകര്‍ഷകരുടെ ഡാറ്റാ ബേസ് തയാറാക്കുകയാണ് ഇതിലൂടെ ക്ഷീരവികസന വകുപ്പ് ലക്ഷ്യമിടുന്നത്. വകുപ്പിന്റെ ക്ഷീരശ്രീ പോര്‍ട്ടല്‍ വഴിയാണ് കര്‍ഷകര്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.

അക്ഷയ, ജനസേവന കേന്ദ്രങ്ങള്‍ മുഖേനയും ക്ഷീര സഹകരണ സംഘങ്ങള്‍ മുഖേനയും ക്ഷീര വികസന ഓഫീസുകള്‍ മുഖേനയും അപേക്ഷിക്കാം. ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ചാണ് റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. എല്ലാ ക്ഷീരകര്‍ഷകരും ഈ അവസരം ഉപയോഗിച്ച് നിശ്ചിത സമയ പരിധിക്കുള്ളില്‍ തന്നെ അതായത് ഓഗസ്റ്റ് 20-നുള്ളില്‍ത്തന്നെ തങ്ങളുടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി സ്മാര്‍ട്ട് ഐഡി കരസ്ഥമാക്കേണ്ടതാണെന്ന് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ഫോട്ടോ എന്നിവയാണ് റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമുള്ളത്.

Leave A Reply