Roal

‘ആകാശത്തിൽ മയക്കം..’; പൈലറ്റുമാര്‍ ഉറങ്ങിപ്പോയി, ഒടുവിൽ വിമാനം ലാന്‍ഡ് ചെയ്യാന്‍ 25 മിനിട്ടിലധികം വൈകി

അഡിസ് അബാബ: എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ പൈലറ്റുമാര്‍ വിമാനം ലാന്‍ഡ് ചെയ്യേണ്ട സമയത്തുപോലും ഉണരാതെ ഉറങ്ങിപ്പോയത് യാത്രക്കാരെ വലച്ചു. സുഡാനിലെ ഖാര്‍തൂമില്‍ നിന്ന് എത്യോപ്യ തലസ്ഥാനമായ അഡിസ് അബാബയിലേക്ക് പറന്ന വിമാനത്തിലെ രണ്ട് പൈലറ്റുമാരാണ് 37,000 അടി ഉയരത്തില്‍ പറക്കവെ ഗാഢനിദ്രയിലായതെന്ന്. ഇതോടെ വിമാനം ലാന്‍ഡുചെയ്യാന്‍ വൈകി.

ബോയിങ് 737-800 ഇ.ടി -343യിലെ രണ്ടു പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. വിമാനം ഓട്ടോ പൈലറ്റായിരുന്നത് കൊണ്ട് തന്നെ ഫ്‌ളൈറ്റ് മാനേജ്‌മെന്റ് കമ്പ്യൂട്ടര്‍ (എഫ്.എം.സി) വഴി റൂട്ട് സജ്ജീകരിച്ച ശേഷമായിരുന്നു പൈലറ്റുമാരുടെ ഉറക്കം. ലാന്‍ഡ് ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും വിമാനം കാണാത്തതിനെത്തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എ.ടി.സി) വിമാനത്തിലുള്ള പൈലറ്റുമാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഇറങ്ങേണ്ട റണ്‍വേയ്ക്ക് മുകളിലൂടെ വിമാനം പറന്നതോടെ ഓട്ടോ പൈലറ്റ് സംവിധാനം അലാം മുഴക്കിയതോടെയാണ് പൈലറ്റുമാര്‍ ഉണര്‍ന്നതെന്നാണ് പുറത്തുവരുന്ന വിവരം.

Leave A Reply