Roal

അഖിലേന്ത്യാ പൊലീസ് നീന്തലില്‍ ഒളിമ്പ്യന്‍ സജന്‍ പ്രകാശിന് രണ്ടാം സ്വര്‍ണം

തിരുവനന്തപുരം; അഖിലേന്ത്യാ പൊലീസ് നീന്തലില്‍ ഒളിമ്പ്യന്‍ സജന്‍ പ്രകാശിന് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലാണ് കേരള പൊലീസിനുവേണ്ടി നീന്തിയ സജന്‍ റെക്കോഡോടെ സ്വര്‍ണം നേടിയത്. മൂന്നുവര്‍ഷംമുമ്പ് സ്ഥാപിച്ച സ്വന്തം റെക്കോഡാണ് തിരുത്തിയത്. ബിഎസ്എഫിന്റെ സന്ദീപ് പംഘല്‍ വെള്ളിയും ഐടിബിപിയുടെ ശരവണന്‍ വെങ്കലവും നേടി.

വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ജോമി ജോര്‍ജ് സ്വര്‍ണം നേടി. പുരുഷന്മാരുടെ 100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ എ അമലിന് വെള്ളിയുണ്ട്. 4ഃ100 ഫ്രീ സ്‌റ്റൈല്‍ റിലേയില്‍ കേരള വനിതകള്‍ വെള്ളിയും പുരുഷന്‍മാര്‍ വെങ്കലവും നേടി. പൊലീസ് സേനാ വിഭാഗത്തില്‍ 103 പോയിന്റോടെ കേരളം മുന്നിലാണ്.

 

 

Leave A Reply