Roal

ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരം; സുരക്ഷാ ഉറപ്പാക്കാനായി അവലോകനയോഗം ചേർന്ന്‌ പോലീസ്‌

ദുബായ് : യു.എ.ഇ.യിൽ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി പോലീസ് അവലോകനയോഗം ചേർന്നു. ഏഷ്യാകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയാറെടുപ്പുകളും സുരക്ഷാ ക്രമീകരണങ്ങളും അവസാനഘട്ടത്തിലാണ്. 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ടൂർണമെന്റ് നടക്കുക.

അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളുടെ സുരക്ഷാനടപടികൾ ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി (ഇ.എസ്.സി.) അവലോകനംചെയ്തു.

മത്സരങ്ങൾ സുരക്ഷിതമാക്കാൻ സ്മാർട്ട് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്ന് പോലീസിലെ ഓപ്പറേഷൻസ് അഫയേഴ്‌സ് ആക്ടിങ് അസിസ്റ്റന്റ് കമാൻഡർ ബ്രിഗേഡിയർ റാഷിദ് ഖലീഫ അൽ ഫലാസി വ്യക്തമാക്കി.

Leave A Reply