Roal

ടിപ്പര്‍ ലോറി ഇടിച്ച് യുവതി മരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് യുവതി മരിച്ചു. താമരശ്ശേരി ചുങ്കം പനംതോട്ടം ഓര്‍ക്കിഡ് ഹൗസിങ് കോളനിയിലെ ഫാത്തിമ സാജിത ആണ് മരിച്ചത്. 30 വയസായിരുന്നു.

താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെ കുട്ടിയെ സ്‌കൂള്‍ ബസ്സില്‍ കയറ്റി വിടാനായി കാത്തുനില്‍ക്കുമ്പോഴായിരുന്നു അപകടം. റോഡ് കരാറുകാരായ ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടിപ്പറാണ് അപകടമുണ്ടാക്കിയത്.

 

 

Leave A Reply