Roal

സെപൊറീഷ്യ ആണവനിലയത്തിലെ സ്ഥിതി ഗുരുതരമായി തുടരുന്നു; യു.എൻ സെക്രട്ടറി ജനറൽ യുക്രെയിനിലെത്തി

കീവ് : സെപൊറീഷ്യ ആണവനിലയത്തിലെ സ്ഥിതി ഗുരുതരമായി തുടരുന്നതിനിടെ യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ് ഇന്നലെ യുക്രെയിനിലെത്തി. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി, തുർക്കിയെ പ്രസിഡന്റ് തയ്യിപ് എർഡോഗൻ എന്നിവരുമായി ലിവീവിൽ വച്ച് ഗുട്ടറെസ് ചർച്ച നടത്തി.

യുക്രെയിനിലെ ധാന്യക്കയറ്റുമതി വർദ്ധിപ്പിക്കാനും അധിനിവേശത്തിന് അറുതി വരുത്താനുമുള്ള മാർഗ്ഗങ്ങളും ചർച്ചയുടെ ഭാഗമായി. റഷ്യൻ സൈന്യം ഏറ്റവും കൂടുതൽ നാശം വിതച്ച യുക്രെയിൻ നഗരങ്ങളിലൊന്നാണ് ലിവീവ്. യുക്രെയിന്റെ കരിങ്കടൽ തീരത്തെ തുറമുഖമായ ഒഡേസ ഗുട്ടറെസ് ഇന്ന് സന്ദർശിച്ചേക്കും.മാർച്ച് മുതൽ സെപൊറീഷ്യ ആണവനിലയമുൾപ്പെടെയുള്ള പ്രദേശം റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. എന്നാൽ,​ സൊപൊറീഷ്യ നിലയത്തിലെ യുക്രെയിൻ പൗരന്മാരായ ജീവനക്കാരെ അവിടെ തന്നെ റഷ്യ നിലനിറുത്തിയിരുന്നു. പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഗുട്ടറെസ് റഷ്യയോട് ആവശ്യപ്പെട്ടെങ്കിലും റഷ്യൻ വിദേശകാര്യ മന്ത്രാലയം ഇത് തള്ളുകയും ചെയ്തിട്ടുണ്ട്.

Leave A Reply