Roal

കുട്ടികളിൽ നല്ല പെരുമാറ്റം എങ്ങനെ വളർത്തി എടുക്കാം : എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

കോഴിക്കോട്: കുട്ടികളിൽ നല്ല പെരുമാറ്റം എങ്ങനെ വളർത്തി എടുക്കാം എന്ന വിഷയത്തിന് എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ  സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ടീം സ്പാർക്കിൾസാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. സ്മിത കൃഷ്ണകുമാർ ( എൻ സി ഡി സി ഫാക്കൾട്ടി ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

ഓഗസ്റ്റ്  20ന്  ഉച്ചക്ക് 3 മണി മുതൽ 4 മണി വരെയാണ് സെമിനാർ. ഈ ഒരു സെമിനാർ അധ്യാപകർക്കും  രക്ഷിതാക്കൾക്കും സഹായകമാകുമെന്ന് സംഘടകർ കരുതുന്നു. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +918138000379(സംഘാടക ). വെബ്സൈറ്റ് www.ncdconline.org

Leave A Reply