Roal

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫിക്കയ്ക്ക് 124 റൺസിന്റെ ലീഡ്

ലോർഡ്‌സിൽ വ്യാഴാഴ്ച നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിനെ 165 റൺസിന് പുറത്താക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. ഫാസ്റ്റ് ബൗളർ കാഗിസോ റബാഡ 52 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിങിനിറജിയ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടമായി. ഇന്നലെ കളി അവസാനിച്ചപ്പോൾ അവർ 289/7 എന്ന നിലയിലാണ്. 41 റൺസുമായി മാർക്കോയും, 3 റൺസുമായ് റബാഡയും ആണ് ക്രീസിൽ. അവർക്ക് 124 റൺസിന്റെ ലീഡ് ഉണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സാരെൽ എർവീ
71 റൺസ് നേടി.

നേരത്തെ, പരമ്പരയിലെ മഴ ബാധിച്ച ആദ്യദിനത്തിന് ശേഷം ആറ് വിക്കറ്റിന് 116 എന്ന നിലയിൽ പുനരാരംഭിച്ച ഇംഗ്ലണ്ട്, 49 റൺസ് കൂട്ടിച്ചേർത്ത്, ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന്റെയും കോച്ച് ബ്രണ്ടൻ മക്കല്ലത്തിന്റെയും പുതിയ ഭരണത്തിന് കീഴിലുള്ള ഏറ്റവും കുറഞ്ഞ സ്‌കോറാണ് .

Leave A Reply