Roal

പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച്‌ പീഡിപ്പിച്ച ബസ് കന്‍ഡക്ടര്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ബസ് കന്‍ഡക്ടര്‍ അറസ്റ്റില്‍.
മയ്യില്‍ സ്വദേശി വൈഷ്ണവിനെയാണ്(21) തളിപ്പറമ്ബ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.പ്രണയം നടിച്ച്‌ പ്രലോഭിപ്പിച്ച്‌ പറശ്ശിനിക്കടവ് ലോഡ്ജില്‍ വെച്ച്‌ 18 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 18 വയസ്സുകാരിയെ ഇക്കഴിഞ്ഞ ആഗസ്ത് ആറിന് പ്രണയം നടിച്ച്‌ പ്രലോഭിപ്പിച്ച്‌ ലോഡ്ജില്‍ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

ഫോണ്‍വഴിയും സമൂഹ മാധ്യമം വഴിയുമാണ് ഇയാള്‍ പെണ്‍കുട്ടിയുമായുള്ള ബന്ധം ശക്തമാക്കിയത്. പിന്നീട് വിവാഹ വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു .

 

Leave A Reply