Roal

വീട്ടമ്മയെ വഴിയില്‍ ആക്രമിച്ച കേസില്‍ യുവാവ് പിടിയില്‍

പെരുമ്ബാവൂര്‍: വീട്ടമ്മയെ വഴിയില്‍ ആക്രമിച്ച യുവാവ് പിടിയില്‍. വെസ്റ്റ് വെങ്ങോല പാലായിക്കുന്ന് കാരിക്കല്‍ വീട്ടില്‍ ജിഷ്ണുവിനെയാണ് (23) പെരുമ്ബാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പാലായിക്കുന്ന് ഭാഗത്ത് വെച്ചായിരുന്നു സംഭവം.മുന്‍ വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. വാരിയെല്ലിന് പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്.ജിഷ്ണുവിനെതിരെ പുത്തന്‍കുരിശ് പൊലീസ് സ്‌റ്റേഷനില്‍ ബൈക്ക് മോഷണ കേസുമുണ്ട്.

ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്, എസ്.ഐമാരായ റിന്‍സ്.എം. തോമസ്, ജോസി.എം. ജോണ്‍സന്‍, ഒ.എസ്. രാധാകൃഷ്ണന്‍, എ.എസ്.ഐ വിനില്‍കുമാര്‍, എസ്.സി.പി.ഒ പി.എ. അബ്ദുള്‍ മനാഫ്, സി.പി.ഒമാരായ എം.ബി.സുബൈര്‍, ജീമോന്‍ കെ. പിള്ള തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.

Leave A Reply