Roal

ബംഗളൂരു സ്വദേശിനി ഉള്‍പ്പെടെ അഞ്ചു പേര്‍ ലഹരി വസ്തുക്കളുമായി പിടിയിൽ

കളമശ്ശേരി: ബംഗളൂരു സ്വദേശിനി ഉള്‍പ്പെടെ അഞ്ചു പേര്‍ എം.ഡി.എം.എ, ഹഷീഷ് ഓയില്‍ ലഹരിവസ്തുക്കളുമായി പിടിയില്‍.മഞ്ഞുമ്മല്‍, അലരിപ്പറമ്ബ് വീട്ടില്‍ നൗഫല്‍ (23), കുന്നത്തേരി കടവില്‍ വീട്ടില്‍ അബുതാഹിര്‍ (25), കളമശ്ശേരി ടി.ഒ.ജി റോഡ്, മാളിയേക്കല്‍ വീട്ടില്‍ മനു (28), കാസര്‍കോഡ് ജില്ല, കളനാട്, രാമങ്ങാനം വീട്ടില്‍, അബ്ദുല്‍ സലാം ഹുസൈന്‍ (27), ബംഗളൂരു സ്വദേശിനി സര്‍മീന്‍ അക്തര്‍ (24) എന്നിവരാണ് പിടിയിലായത്.വാഹനം സംശയാസ്പദ നിലയില്‍ പാര്‍ക്ക് ചെയ്ത് കിടക്കവേ നടത്തിയ പരിശോധനയിലാണ് നൗഫല്‍, അബുതാഹിര്‍ എന്നിവരെ 3.5 ഗ്രാം എം.ഡി. എം.എയുമായി പിടികൂടിയത്. മറ്റുപ്രതികളെ സംശയാസ്പദ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നുമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.

കളമശ്ശേരി പൊലീസ് ഇന്‍സ്പെക്ടര്‍ പി.ആര്‍. സന്തോഷ്, എസ്.ഐ. മാരായ വിനോജ് ജോസഫ്, എല്‍ദോ, മനോജ്, വിഷ്ണു, എ.എസ്.ഐ ഷൂക്കൂര്‍, എസ്.സി.പി.ഒ ശ്രീജിത്ത്, ഷിബിന്‍, സി.പി.ഒ ഷിബു, സ്മികേഷ്, അനീഷ്, സുനില്‍കുമാര്‍, ശരണ്യമോള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Leave A Reply