Roal

പ്രേമം’ പാലം കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പന;യുവാവ് പിടിയില്‍

ആലുവ: ‘പ്രേമം’ പാലം കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്‍പനക്കെത്തിയ യുവാവ് പിടിയിലായി . തോട്ടക്കാട്ടുകര അക്വഡക്ടില്‍ കഞ്ചാവ് വില്‍പനക്കെത്തിയ കടുങ്ങല്ലൂര്‍ കടേപ്പിള്ളി നാല് സെന്റ് ലക്ഷംവീട് കോളനിയില്‍ മിഥുന്‍രാജ് കുഞ്ഞുമോനെയാണ് (25) എക്സൈസിന്റെ പിടിയിലായത്.രഹസ്യവിവരത്തെ തുടര്‍ന്ന് പിടിയിലായ ഇയാളില്‍നിന്ന് 117 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.

നഗരസഭ കൗണ്‍സിലറുടെ വീട്ടുമുറ്റത്തേക്ക് കഞ്ചാവ് വലിച്ചെറിഞ്ഞ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു . ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. എക്സൈസ് സംഘത്തെ കണ്ട് കഞ്ചാവ് പൊതി എറിഞ്ഞ ശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.

Leave A Reply