Roal

പത്തനംതിട്ടയില്‍ പോക്സോ കേസില്‍ പൂജാരി അറസ്റ്റില്‍

പത്തനംതിട്ട: ‌ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍.ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടില്‍ സുരേഷ് ഭട്ടതിരി എന്ന സുരേഷ് ബാബു (40)വാണ് അറസ്റ്റിലായത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന മകള്‍ക്കായി മാതാവിന്റെ നിര്‍ദേശ പ്രകാരം പൂജിച്ച ചരട് കെട്ടികൊടുക്കാമെന്ന് ഇയാള്‍ ഏറ്റിരുന്നു. ഇതിനായി വന്ന കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.

കുട്ടിയുടെ മൊഴിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.ഡി വൈ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, എസ് ഐമാരായ രതീഷ് , ഷൈജു, എസ് സി പി ഓമാരായ അനുരാജ്, സുനില്‍ രാജ് ഷ, വിമല്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Reply