Roal

വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചതിന് വീട്ടമ്മയ്ക്കെതിരെ എക്സൈസ് കേസെടുത്തു

കുമ്ബള: വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചതിന് വീട്ടമ്മയ്ക്കെതിരെ എക്സൈസ് കേസെടുത്തു. ബന്തിയോട് അടുക്കയിലെ സുഹ്‌റാബിയുടെ വീട്ടില്‍ നിന്നാണ്കഞ്ചാവ് പിടികൂടിയത്. നാല് കിലോ കഞ്ചാവാണ് പിടികൂടിയത്.

കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ്നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി എസ്. ഐസക്കിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പരിശോധന നടത്തിയത്.ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് സുഹ്‌റാബിയുടെ വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. സുഹ്‌റാബിയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

Leave A Reply