Roal

ക്ഷീരകര്‍ഷകര്‍ക്ക് ഓണസമ്മാനം

കൊല്ലം: ക്ഷീരസംഘങ്ങൾക്കും കർഷകർക്കും ലിറ്റർ ഒന്നിന് നാലുരൂപ സബ്‌സിഡി ഓണസമ്മാനമായി നൽകുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കഴിഞ്ഞ മാസം മുതലുള്ള സബ്‌സിഡി ബാങ്ക് വഴി നേരിട്ടു ലഭ്യമാക്കും. മിൽമ റിച്ച് പാൽ, സ്മാർട്ട് തൈര്, സ്വിഗി ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയുള്ള മിൽമ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിതരണോദ്ഘാടനം കൊല്ലം പ്രസ് ക്ലബ്ബിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ക്ഷീരക്ഷേമനിധി ബോർഡ് ഓണക്കൈനീട്ടം എന്ന നിലയിൽ ക്ഷീരകർഷകർക്ക് 250 രൂപ നൽകും. പശുക്കിടാവ് പദ്ധതിയിൽ ഇരട്ടി പഞ്ചായത്തുകളെ ഇക്കൊല്ലം തെരഞ്ഞെടുത്തു. ബിപിഎൽ കാർഡ് ഉടമകൾക്ക് ഓരോ പശുവിനെ നൽകുന്ന പദ്ധതിയും ആവിഷ്‌കരിക്കുന്നു. പച്ചപ്പുൽ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരേക്കറിന് 16,000 രൂപ സബ്‌സിഡി നൽകുന്നുവെന്നും -മന്ത്രി പറഞ്ഞു.
മേയർ പ്രസന്ന ഏണസ്റ്റ്‌ അധ്യക്ഷയായി. ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ചന്ദ്രശേഖരൻ ആദ്യവിൽപ്പന നിർവഹിച്ചു. മിൽമ ഭരണസമിതി കൺവീനർ എസ് ഭാസുരാംഗൻ, ഡി എസ് കോണ്ട, കെ ആർ മോഹനൻപിള്ള, വി എസ് പത്മകുമാർ, ആർ കെ സാമുവൽ തുടങ്ങിയവർ പങ്കെടുത്തു.
Leave A Reply