Roal

‘എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്നു അറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നം ഒളളൂട്ടോ ടോവി ബ്രോ’

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തില്‍ ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘തല്ലുമാല’യ്ക്ക് നടന്‍ ആന്റണി വര്‍ഗീസ് നടത്തിയ വ്യത്യസ്തമായ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

‘ തല്ലുകൂടി ഹിറ്റടിച്ച് . എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്നു അറിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നം ഒളളൂട്ടോ ടോവി ബ്രോ , അതോണ്ട് അല്ലേ ഇടിക്കാന്‍ നിന്നവന്റെ കൂടെ നിക്കുന്നവനെ ഞാന്‍ ആദ്യം ഇടിച്ചത് എന്നാണ് തല്ലുമാലയേക്കുറിച്ച് ആന്റണി പറയുന്നത്. തലൈവാ നീങ്കളാ എന്നാണ് ടൊവിനോ ഇതിന് കമന്റ് നല്‍കിയിരിക്കുന്നത്.

ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലുക്മാന്‍ അവറാന്‍, ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ഗോകുലന്‍ എന്നിങ്ങനെ വലിയ താരനിരയെത്തിയ ചിത്രം പേര് പോലെ തന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. സിനിമയ്ക്ക് അകത്തും പുറത്തും നിന്നുമായി ഒട്ടേറെപ്പേരാണ് ചിത്രത്തെപ്പറ്റി പ്രതികരണവുമായി രംഗത്തെത്തിയത്. ചിത്രം 25 കോടി ആ?ഗോള കളക്ഷനുമായി തിയേറ്ററുകളില്‍ മുന്നേറുകയാണ്.

 

Leave A Reply