Roal

സൗദിയിൽ ഇന്ന് മുതൽ ഞായർ വരെ ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ബുധൻ മുതൽ ഞായർ വരെ ഇടിയോട് കൂടിയ ശക്തമായ മഴക്ക് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. അസീർ, അൽബഹ, നജ്‌റാൻ, ജീസാൻ, മക്ക, മദീന, ഹാഇൽ, തബൂക്ക് മേഖലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.

റിയാദ്, ഖസീം, ഷർഖിയ മേഖലകളിലെ ചില ഭാഗങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കും. ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും അണക്കെട്ടുകൾ, വെള്ളക്കെട്ടുകൾ, തോടുകൾ തുടങ്ങിയിടത്ത് നിന്ന് അകന്നു നിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave A Reply