Roal

പെണ്‍കുട്ടിയെ വ്യാജ ചികിത്സയുടെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച മന്ത്രവാദി പിടിയില്‍

കൊണ്ടോട്ടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വ്യാജ ചികിത്സയുടെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച മന്ത്രവാദി പിടിയില്‍.തൃശ്ശൂര്‍ ചാവക്കാട് തോയക്കാവ് സ്വദേശി ചുങ്കത്ത് പണിക്കവീട്ടില്‍ മുഹമ്മദിനെ (47)യാണ് ചാവക്കാട്ടെ വീട്ടില്‍നിന്ന് പോലീസ് പിടികൂടിയത്.

രണ്ടുവര്‍ഷം മുമ്ബ് കുട്ടിയുടെ മാതാവിനെ ചികിത്സിക്കാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു പീഡനശ്രമം നടന്നത് . ചൈല്‍ഡ് ലൈന്‍ മുഖേന പരാതി നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് പോലീസ് കേസെടുത്തത്. ഫോണ്‍ പരിശോധിച്ചതില്‍ ഏറെയാളുകളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയതായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Leave A Reply