Roal

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങുമെന്ന് പറഞ്ഞത് തമാശയെന്ന് ഇലോണ്‍ മസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങുമെന്ന് പറഞ്ഞത് തമാശയെന്ന് സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. ഒരു സ്‌പോര്‍ട്‌സ് ടീമും വാങ്ങില്ല എന്നും തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ മസ്‌ക് കുറിച്ചു. നേരത്തെ, താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വാങ്ങുമെന്ന് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റില്‍ ഒരു യൂസര്‍ ‘ഇത് സത്യമാണോ?’ എന്ന് ചോദിച്ചിരുന്നു. ഇതിനു മറുപടി ആയാണ് താന്‍ പറഞ്ഞത് തമാശയാണെന്ന് മസ്‌ക് കുറിച്ചത്.

അതേസമയം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിടാനൊരുങ്ങുകയാണ്. നേരത്തെ ക്രിസ്റ്റ്യാനോയെ ടീമില്‍ നിലനിര്‍ത്തുമെന്ന് നിലപാടെടുത്തിരുന്ന യുണൈറ്റഡ് ഇപ്പോള്‍ ആ നിലപാട് മാറ്റിയിരിക്കുകയാണ്. താരത്തിന് കബ് വിടണമെങ്കില്‍ ആവാം എന്നാണ് നിലവില്‍ യുണൈറ്റഡിന്റെ നിലപാട്.

 

Leave A Reply