Roal

27-കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

പേരാമ്ബ്ര: 27-കാരിയെ ബലാത്സംഗംചെയ്ത കേസില്‍ വേളം പെരുവയല്‍ സ്വദേശി അറസ്റ്റില്‍. മടക്കുമൂലയില്‍ അബ്ദുള്‍ ലത്തീഫിനെയാണ് (35) പേരാമ്ബ്ര സി.ഐ.എം.സജീവ് കുമാര്‍ അറസ്റ്റുചെയ്തത്. ഭര്‍ത്താവാണ് പ്രതിയുടെ അടുത്തേക്ക് യുവതിയെ എത്തിച്ചുനല്‍കിയതെന്നാണ് മൊഴി. കേസില്‍ കൂട്ടുപ്രതിയായ ഇയാളെ പിടികൂടാനായിട്ടില്ല.

ഓഗസ്റ്റ് 14-ന് ആശുപത്രിയില്‍ മാതാവിനൊപ്പം ഡോക്ടറെ കാണാനായിപ്പോയ സമയത്താണ് യുവതിയെ കാണാതാകുന്നത്. 15-ന് പേരാമ്ബ്ര പോലീസ് സ്റ്റേഷനില്‍ യുവതി ഹാജരായിരുന്നു. മരിക്കണമെന്ന ഉദ്ദേശ്യത്തോടെ കൊയിലാണ്ടിഭാഗത്തേക്ക് ഇറങ്ങിത്തിരിച്ചതാണെന്നും പിന്നീട് മക്കളെ ഓര്‍ത്ത് മനംമാറ്റം വന്നതിനാല്‍ ബന്ധുവീട്ടില്‍ പോയി തിരികെ വരുകയായിരുന്നുവെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

ഇതിനൊപ്പമാണ് 2018-ല്‍ പീഡനത്തിന് ഇരയായതിന്റെ കാര്യം യുവതി വെളിപ്പെടുത്തിയത്. തൊട്ടില്‍പ്പാലത്തിന് അടുത്തുള്ള ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലുംവെച്ച്‌ രണ്ടുതവണ പീഡിപ്പിച്ചുവെന്നാണ് പരാതി നൽകിയത് . തൊട്ടില്‍പ്പാലം ഭാഗത്തേക്ക് പോയപ്പോള്‍ ഭര്‍ത്താവാണ് പ്രതിയുടെ അടുത്തേക്ക് എത്തിച്ചതെന്നാണ് മൊഴിയെന്ന് പോലീസ് പറഞ്ഞു.

Leave A Reply