Roal

വനിതാഡോക്ടറുടെ കാര്‍ തടഞ്ഞുനിര്‍ത്തി അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത പ്രതി പിടിയില്‍

തൃശ്ശൂര്‍: വാഹനത്തിന് വഴികൊടുക്കാത്തതിന്റെ വിരോധത്തില്‍ വനിതാഡോക്ടറുടെ കാര്‍ തടഞ്ഞുനിര്‍ത്തി വസ്ത്രങ്ങളില്‍ പിടിച്ചുവലിച്ച്‌ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത പ്രതി പിടിയില്‍.അയ്യന്തോള്‍ കാര്‍ത്യായനീക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മരത്താക്കര പൊന്തെക്കന്‍ വീട്ടില്‍ ആഷിക് (27) ആണ് പിടിയിലായത്.

തിങ്കളാഴ്ച അയ്യന്തോള്‍ ഉദയനഗറിലായിരുന്നു സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരനായ പ്രതി ഡോക്ടറെ ആക്രമിച്ചു. മുഖത്തും കൈയിലും കൈചുരുട്ടി ഇടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. വെസ്റ്റ് എസ്.എച്ച്‌.ഒ. ടി.പി. ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Leave A Reply