Roal

‘അദ്ദേഹം ഇപ്പോള്‍ യുകെ പ്രധാനമന്ത്രിയാകാനുള്ള തെരഞ്ഞെടുപ്പിലാണ്’; പാക് രാഷ്ട്രീയ നിരീക്ഷകനെ ട്രോളി സെവാഗ്

തഗ് ലൈഫ് കമന്റുകള്‍ക്ക് പേര് കേട്ടയാളാണ് വീരേന്ദര്‍ സെവാഗ്. സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഇടയ്ക്ക് പരിധിവിട്ട് പുലിവാല് പിടിക്കാറുമുണ്ട് വീരു. പാക് രാഷ്ട്രീയ നിരീക്ഷകന്‍ സെയ്ദ് ഹമിദാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ പുതിയ ഇര. നേരത്തെ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രക്ക് പകരം മുന്‍ ക്രിക്കറ്റ് താരം ആശിഷ് നെഹ്‌റയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് സെയിദ് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ ട്രോളി സെവാഗ് ട്വീറ്റ് ചെയ്തു.

പാകിസ്താന്‍ താരത്തിന്റെ വിജയം വളരെ സന്തോഷകരമാണ്, കാരണം ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം ആശിഷ് നെഹ്‌റയെ പരാജയപ്പെടുത്തിയാണ് അര്‍ഷാദിന്റെ നേട്ടം. കഴിഞ്ഞ മത്സരത്തില്‍ ആശിഷ് അര്‍ഷാദിനെ തോല്‍പ്പിച്ചിരുന്നു. വളരെ മധുരതരമായ പ്രതികാരവും തിരിച്ചുവരവുമാണിത്,’ സെയ്ദ് ട്വിറ്ററില്‍ കുറിച്ചു. ആശിഷ് നെഹ്‌റ ഇപ്പോള്‍ യുകെ പ്രധാനമന്ത്രി ഇലക്ഷനായി തയ്യാറെടുക്കുന്നു എന്നാണ് സെയ്ദിനുളള സെവാഗിന്റെ മറുപടി. സെയ്ദിന്റെ ട്വീറ്റ് സ്‌ക്രീന്‍ ഷോട്ടും മുന്‍ ഇന്ത്യന്‍ ബാറ്റര്‍ പങ്കുവെച്ചു.

Leave A Reply