Roal

പ്രതിരോധക്കോട്ടകള്‍ കുത്തിമറിക്കാന്‍ ‘ദ ബുള്‍’; ലൗതാരോ അര്‍ജന്റീനയുടെ പുതുപ്രതീക്ഷ

കോപ്പയും ഫൈനലിസിമയും നേടിയ ആത്മ വിശ്വാസത്തോടെ മൂന്നാം ലോകകീരീടം ലക്ഷ്യമിട്ടാണ് അര്‍ജന്റീന ഖത്തറിലേക്ക് ഫ്‌ളൈറ്റ് പിടിക്കുന്നത്. ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായിരുന്ന സെര്‍ജീയോ അഗ്യൂറോയുടെ അഭാവമുണ്ടെങ്കിലും പുത്തനൊരു വജ്രായുധം ആല്‍ബിസെലസ്റ്റെ തേച്ച് മിനുക്കുന്നുണ്ട്. മെസ്സി, ഡി മരിയ, എന്നിവരോടൊപ്പം മുന്നേറ്റ നിരയില്‍ അക്രമണത്തിന് ചുക്കാന്‍ പിടിക്കാന്‍ തന്റെ ആദ്യ ലോകകപ്പ് കളിക്കുന്ന 24കാരനായ ലൗതാരോ മാര്‍ട്ടിനസും ഉണ്ടാകും. കോപ്പയിലേയും ഫൈനലിസിമയിലേയും പ്രകടനത്തിലൂടെ ലൗതാരോ തന്റെ പ്രതിഭ തെളിയിച്ചുകഴിഞ്ഞു.

1997 ഓഗസ്റ്റ് 22ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയിലെ ബാഹിയ ബാങ്കയിലാണ് ലാതുറോ ജാവിയര്‍ മാര്‍ട്ടീനെസിന്റെ ജനനം. 2016ല്‍ അര്‍ജന്റൈന്‍ യൂത്ത് ടീമിലൂടെ അരങ്ങേറിയ താരം 11 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളും നേടി. 2018ലാണ് സീനിയര്‍ ടീമിലേക്കുളള മാര്‍ട്ടിനെസിന്റെ പ്രവേശനം. സീനിയര്‍ ടീമിനായി 38 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 20 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2018ല്‍ ഇറാനെതിരെ നടന്ന സൗഹ്യദ മത്സരത്തിലാണ് മാര്‍ട്ടിനെസ് തന്റെ കന്നി അന്താരാഷ്ട്ര ഗോള്‍ കണ്ടെത്തിയത്.

Leave A Reply