Roal

സില്‍വ സിറ്റിയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിബ്രൂണ

ബെര്‍ണാഡോ സില്‍വ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തന്നെ തുടരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി സഹതാരം കെവിന്‍ ഡിബ്രൂണ. സില്‍വ ബാഴ്‌സയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് ഡിബ്രൂണയുടെ പ്രതികരണം.

 

സാമ്പത്തിക പ്രതിസന്ധി നില നില്‍ക്കുമ്പോഴും പോര്‍ച്ചുഗീസ് താരത്തെ സ്വന്തമാക്കാന്‍ കാറ്റലന്‍ ക്ലബ്ബ് താല്പര്യം പ്രകടപ്പിച്ചിരുന്നു.’സില്‍വ വളരെയധികം സ്‌നേഹിക്കപ്പെടുന്നു, അദ്ദേഹത്തിനും അതറിയാം. എന്റെ കാഴ്ച്ചപ്പാടില്‍ സില്‍വ ഇവിടെ തന്നെ തുടരും. അതു കൊണ്ട് തന്നെ വേറെ ഒന്നിനെയും കുറിച്ചോര്‍ത്ത് തനിക്ക് വിഷമം ഇല്ലെന്നും ഡിബ്രൂണ പറഞ്ഞു’.

സില്‍വ ക്ലബ്ബില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നതായി സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള പറഞ്ഞു. എന്നാല്‍ ട്രാന്‍സ്ഫര്‍ അവസാനിക്കാന്‍ രണ്ടാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ താരത്തിന്റെ ഭാവിയെ പറ്റി തനിക്ക് യാതൊരു ഉറപ്പും നല്‍കാന്‍ സാധിക്കില്ലെന്നും പെപ് പറഞ്ഞു.

Leave A Reply