Roal

‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി

ആരാധകർ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജേ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ‘നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തമിഴ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം പഴനി, കന്യാകുമാരി എന്നിവടങ്ങളിൽ വെച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയാക്കത്.

ഇപ്പോളിതാ, സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ഒരു വാഹനത്തിൽ പോകുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. മറ്റ് ചില അഭിനേതാക്കളെയും പോസ്റ്ററിൽ കാണാം. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി പോസ്റ്റർ പുറത്ത് വിട്ടത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സിനിമ എന്നാണ് റിലീസ് ചെയ്യുക എന്ന ചോദ്യവുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

 

Leave A Reply