Roal

എൽദോസ് പോളിന് ജന്മ നാടിന്റെ ഉജ്വല സ്വീകരണം

കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടിയ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് ജന്മ നാടിന്റെ ഉജ്വല സ്വീകരണം. കോലഞ്ചേരിയിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ നൂറ് കണക്കിന് നാട്ടുകാരും, ബന്ധുക്കളും പങ്കെടുത്തു. രാജ്യത്തിന് വേണ്ടി സ്വർണ നേട്ടം കൈവരിച്ചതിൽ സന്തോഷമെന്ന് എൽദോസ് പോൾ  പറഞ്ഞു. മലയാളിയെന്ന നിലയിൽ അഭിമാനം. പ്രതിസന്ധികളിൽ തുണയായി നിന്നവർക്ക് നന്ദി.

 

കോലഞ്ചേരിയിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി, പി.വി. ശ്രീനിജൻ എംഎൽഎ, ബിഷപ്പ് എബ്രഹാം മാർ സേവേറിയോസ് തുടങ്ങിയവർ സംസാരിച്ചു.

 

 

Leave A Reply