Roal

ദമാസ്കസിൽ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് സിറിയൻ സൈനികർ കൊല്ലപ്പെട്ടു

ദമാസ്കസിൽ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് സിറിയൻ സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവം സിറിയൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഇസ്രയേൽ വ്യോമാക്രമണം ചെറുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിറിയൻ സൈനികർ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മേഖലയിൽ വൻ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസത്തിൽ ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ച് സിറിയൻ സൈനികരും ഏഴ് ഹിസ്ബുള്ള അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. ദമാസ്കസിന് സമീപം സെറ്റ് സൈനബ് മേഖലയിലെ താത്കാലിക ആയുധ സംഭരണ കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേലിന്റെ മിസൈൽ ആക്രമണം.
Leave A Reply