Roal

ലണ്ടൻ, ന്യൂയോർക്ക്, ജറുസലേം എന്നിവിടങ്ങളിൽ പോളിയോ സ്ഥിരീകരിച്ചു

ലണ്ടൻ, ന്യൂയോർക്ക്, ജറുസലേം എന്നിവിടങ്ങളിൽ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തത് പഠനങ്ങൾക്ക് വിധേയമാക്കണമെന്ന് ആരോഗ്യ വിദഗ്ധർ ആവശ്യപ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ലോകമെമ്പാടുമുള്ള മാതാപിതാക്കളെ ഭീതിയിലാഴ്‌ത്തിയ രോഗമായിരുന്നു പോളിയോ. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് പ്രധാനമായും രോഗം ബാധിച്ചിരുന്നത്. മിക്കവരിലും രോഗലക്ഷണങ്ങൾ ഉണ്ടാക്കാത്ത ഈ രോഗം, ചിലരിൽ പനിയോടെയും ഛർദ്ദിയോടെയും ആരംഭിക്കുകയും മരണത്തിലേക്കോ സ്ഥായിയായ അംഗഭംഗത്തിലേക്കോ നയിക്കുകയും ചെയ്തിരുന്നു.

ചികിത്സയില്ലാതിരുന്ന ഈ രോഗത്തെ മെരുക്കാൻ സാധിച്ചത് 1950കളിൽ വാക്സിൻ കണ്ട് പിടിച്ചതോടെയായിരുന്നു. വാക്സിനേഷൻ സാർവത്രികമാക്കിയതോടെ, ഈ രോഗത്തിന്റെ ഭീഷണമായ വ്യാപനം നിയന്ത്രിക്കാൻ സാധിച്ചിരുന്നു.

അഫ്‌ഗാനിസ്ഥാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോഴും പോളിയോ വ്യാപനം സർവ്വസാധാരണമായി നിലനിൽക്കുന്നത്. തുറസ്സായ സ്ഥലങ്ങളിലെ വിസർജ്ജനത്തിലൂടെയാണ് രോഗം പടരുന്നത്. 1990കൾക്ക് ശേഷം വികസിത രാജ്യങ്ങളിൽ ഉൾപ്പെടെ കൂട്ടത്തോടെ രോഗബാധ റിപ്പോർട്ട് ചെയ്യുന്നത് ഈ വർഷം ആദ്യമാണെന്നാണ് വിവരം.പോളിയോ വൈറസിന് പ്രധാനമായും രണ്ട് വകഭേദങ്ങളാണ് ഉള്ളത്. സ്വാഭാവിക രോഗവ്യാപനത്തിന് പുറമെ, വാക്സിൻ സ്വീകരിച്ചവരിൽ നിന്നും പടരുന്ന ഇനം വൈറസാണ് നിലവിൽ പ്രതിസന്ധിക്ക് കാരണമാകുന്നത് എന്ന് അന്താരാഷ്‌ട്ര ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Leave A Reply