Roal

സ്വാതന്ത്ര്യദിനത്തില്‍ റോഡിലെ കുഴിയില്‍വലഞ്ഞ് ഗവര്‍ണര്‍

തിരുവനന്തപുരം: കുഴികള്‍നിറഞ്ഞ കേരളത്തിലെ ചില റോഡുകളില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരവസ്ഥ അനുഭവിച്ചറിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരം കോട്ടൂര്‍ ആദിവാസി വനമേഖലയിലെത്തിയ ഗവര്‍ണറെ കാത്തിരുന്നത് വഴിനീളെ കുഴികളാണ്. നഗരത്തിലെ റോഡുകളില്‍ അകമ്പടിയോടെ ചീറിപ്പാഞ്ഞുപോകാറുള്ള ഗവര്‍ണറുടെ വാഹനവ്യൂഹം കോട്ടൂര്‍ ആനസങ്കേതത്തിലേക്കുള്ള റോഡിലൂടെ വളരെ പതിയേയാണ് നീങ്ങിയത്. ഏറെസമയമെടുത്താണ് കുഴികള്‍ താണ്ടി വാഹനം ലക്ഷ്യസ്ഥാനത്തെത്തിയത്.

‘എല്ലാ ദിവസവും ടി.വികളില്‍ റോഡിലെ കുഴികളെക്കുറിച്ച് നമ്മള്‍ കാണുന്നുണ്ട്. സിനിമാ പോസ്റ്ററില്‍ പോലും സംസ്ഥാനത്തുടനീളം ഇത് ചര്‍ച്ചയായി. റോഡില്‍ കുഴി ഇല്ലാതാകണമെങ്കില്‍ നടപടികള്‍ക്ക് വേഗതയുണ്ടാകണം’, യാത്രയ്ക്ക് ശേഷം ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave A Reply