Roal

ഓണ്‍ലൈനില്‍ പരസ്യം കണ്ട് വാങ്ങാനെത്തി, വില പറഞ്ഞുറപ്പിച്ച ശേഷം ബൈക്കുമായി കടന്നയാള്‍ പിടിയിൽ

ചേര്‍പ്പ്: ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കായി പരസ്യം നല്‍കിയ ബൈക്ക് വാങ്ങാനെത്തി ബൈക്കുമായി കടന്നുകളഞ്ഞ കേസില്‍ ഒരാളെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മലയാലപ്പുഴ കുമ്പഴ എസ്റ്റേറ്റില്‍ വിഷ്ണു വില്‍സണ്‍ (24) ആണ് പിടിയിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ടുമാസംമുമ്പാണ് കേസിനാസ്പദമായ സംഭവം.

ചേര്‍പ്പ് അമ്മാടം സ്വദേശിയാണ് പരാതിക്കാരന്‍. ബൈക്ക് വില പറഞ്ഞുറപ്പിച്ച് ബൈക്കിന്റെ കാര്യക്ഷമത പരിശോധിക്കാനെന്ന വ്യാജേന ബൈക്കുമായി കടന്നുകളയുകയായിരുന്നു. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയായതിനാല്‍ സ്വന്തം നാട്ടിലും വീട്ടിലും വരാതെ വിവിധയിടങ്ങളില്‍ താമസിക്കുകയാണ് പ്രതിയുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി.

Leave A Reply