Roal

മോഷണക്കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: നിരവധി മോഷണക്കേസിൽ പ്രതിയായ കുമാരനെല്ലൂർ പാറക്കൽ വീട്ടിൽ സലിമിനെ (42) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം തിരുവാതുക്കൽ മാണിക്കുന്നത്തുള്ള സബിയയുടെ വീട്ടിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. സബിയയുടെ വീടുപണി നടക്കുന്നിടത്ത് എത്തിയ ഇയാൾ, വീടുപണിക്ക് വന്നയാൾ ഊരി ഇട്ടിരുന്ന ഷർട്ടി‍െൻറ പോക്കറ്റിൽനിന്ന് പണം മോഷ്ടിച്ചു കടന്നുകളഞ്ഞു.

സബിയയുടെ പരാതിയിൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്ക് ഗാന്ധിനഗർ, കുമരകം എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസ് നിലവിലുണ്ട്.

Leave A Reply