Roal

ഒമാനിൽ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് വൻ തോതിൽ മദ്യവും പുകയില ഉത്പന്നങ്ങളും പിടികൂടി

ഒമാനിൽ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് വൻ തോതിൽ മദ്യവും സിഗരറ്റും മറ്റ് പുകയില ഉത്പന്നങ്ങളും പിടികൂടി. വടക്ക്, തെക്ക് ബാത്തിന ഗവര്‍ണറേറ്റുകളില്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്.
ബര്‍ക വിലായത്തിലെയും സഹം വിലായത്തിലെയും രണ്ട് താമസസ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നുമാണ് മദ്യവും നിരോധിത സിഗരറ്റുകളും വന്‍തോതില്‍ പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം മസ്‌കത്ത് ബീച്ചിൽ രണ്ട് നുഴഞ്ഞുകയറ്റക്കാർ എത്തിച്ച കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. 70 കിലോഗ്രാം കഞ്ചാവാണ് ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍, കോസ്റ്റ് ഗാര്‍ഡ് പൊലീസും കൂടി പിടികൂടിയത്.
Leave A Reply