Roal

ബഹ്റൈനില്‍ മയക്കുമരുന്ന് കൈവശം വെച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ

ബഹ്റൈനില്‍ മയക്കുമരുന്ന് കൈവശം വെച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റിൽ.രണ്ട് വ്യത്യസ്‍ത സന്ദര്‍ഭങ്ങളിലായാണ് ഇവര്‍ അറസ്റ്റിലായതെന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് 16,000 ബഹ്റൈനി ദിനാര്‍ (33 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വില വരുമെന്നും അധികൃതര്‍ അറിയിച്ചു.

25നും 42നും ഇടയില്‍ പ്രായമുള്ളവരാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. എന്നാല്‍ ഇവരെല്ലാം ഏഷ്യക്കാരാണെന്നതല്ലാതെ ഇവരുടെ രാജ്യം ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മയക്കുമരുന്ന് കൈവശം വെച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം ഡയറക്ടറേറ്റിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Leave A Reply