Roal

പട്ടാപ്പകൽ നടന്ന അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കൊള്ള; മൂന്നുപേർ പിടിയിൽ

ചെന്നൈ: അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കൊള്ള കേസിൽ മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. കൊള്ളയുടെ മുഖ്യസൂത്രധാരൻ, മുരുകന്റെ സഹായികളായ ബാലാജി, ശക്തിവേൽ,സന്തോഷ് എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഫെഡ് ബാങ്ക് ജീവനക്കാരൻകൂടിയായ മുരുകനും സുഹൃത്ത് സൂര്യയും ഒളിവിലാണ്.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയഅന്വേഷണത്തിൽ ഇവർ രണ്ടുപേരും തിരുവള്ളൂർ ജില്ലയിലുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. രണ്ടുപൊലിസ് സംഘങ്ങൾ തിരുവള്ളൂർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. പിടികൂടിയ മൂന്നു പേരിൽനിന്നായി 15 കിലോ സ്വർണം കണ്ടെടുത്തു. 32 കിലോ സ്വർണമാണ് ബാങ്കിൽ നിന്നും കൊള്ള അടിച്ചത്.

Leave A Reply