Roal

കോട്ടമൈതാനത്ത് 75 വിദ്യാര്‍ത്ഥിനികള്‍ ത്രിവര്‍ണത്തില്‍ അണിനിരന്നു

പാലക്കാട്: അണിനിരന്നത് ഗവ. മോയന് ഹൈസ്‌കൂള് വിദ്യാര്ത്ഥിനികള്,പരിപാടി ജില്ലാ ഇന്ഫര്മേഷന് ഓഫീസിന്റെ ആഭിമുഖ്യത്തില്
സ്വാതന്ത്ര്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാര്ഷികാഘോഷ പരിപാടിയില് കോട്ടമൈതാനത്ത് പാലക്കാട് ഗവ. മോയന് ഹൈസ്‌കൂളിലെ 75 വിദ്യാര്ത്ഥിനികള് ത്രിവര്ണത്തില് അണിനിരന്ന് ദേശഭക്തിഗാനം ആലപിച്ചു.
75 വിദ്യാര്ത്ഥിനികള് 75 ന്റെ ആകൃതിയില് അണിനിരന്നത് കാണികള്ക്ക് കൗതുകമായി.
എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളാണ് ദേശഭക്തിഗാനം അവതരിപ്പിച്ചത്. മൂന്ന് ദിവസത്തെ പരിശീലനം നേടിയാണ് കുട്ടികള് മൈതാനത്ത് അണിനിരന്നത്.
Leave A Reply