Roal

‘എന്റെ ജീവിതമാണെന്റെ സന്ദേശം’ ആഘോഷപരിപാടിയില്‍ രാഷ്ട്രപിതാവ് എത്തി

പാലക്കാട്: ‘എന്റെ ജീവിതമാണെന്റെ സന്ദേശം’ പാലക്കാട് കോട്ടമൈതാനത്ത് നടന്ന 75-ാം സ്വാതന്ത്ര്യ വാര്ഷികാഘോഷ പരിപാടിയില് രാഷ്ട്രപിതാവെത്തി. ജില്ലാ ഇന്ഫര്മേഷന് ഓഫീസാണ് മഹാത്മാ ഗാന്ധിയുടെ രൂപത്തില് വിദ്യാര്ത്ഥിയെ എത്തിച്ചത്.
ഒലവക്കോട് എം.ഇ.എസ്. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്ത്ഥി അസ്ഫര് അലിയാണ് ലളിത വസ്ത്രധാരിയായി ത്രിവര്ണ പതാക കൈയ്യിലേന്തി ഗാന്ധിജിയുടെ രൂപത്തില് പരിപാടിയില് എത്തിയത്.
കാഴ്ചക്കാര്ക്ക് സന്ദേശം നല്കിയ രാഷ്ട്രപിതാവിനൊപ്പം ജില്ലാ കലക്ടര് മൃണ്മയി ജോഷി ഫോട്ടോ എടുത്തു. കൂടാതെ പരിപാടി വീക്ഷിക്കാന് എത്തിയവരും ഉദ്യോഗസ്ഥരും കുട്ടിഗാന്ധിക്കൊപ്പം സെല്ഫിയെടുത്തു.
Leave A Reply