Roal

ജനാധിപത്യത്തിന്റെ സുസ്ഥിരതയ്ക്ക് ഫെഡറലിസം അത്യന്താപേക്ഷിതം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

പാലക്കാട്: ഇന്ത്യപോലെ വിശാലവും വൈവിധ്യ പൂര്ണവുമായ ഒരു രാജ്യത്ത് ജനാധിപത്യത്തിന്റെ സുഗമവും സുസ്ഥിരവുമായ പ്രവര്ത്തനത്തിന് ഫെഡറലിസം അത്യന്താപേക്ഷിതമാമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്കുട്ടി പറഞ്ഞു.
ഫെഡറല് സംവിധാനത്തിന്റെ ആരോഗ്യകരമായ നിലനില്പ്പ് അപകടത്തിലാകുന്നതിനെതിരെ നാം ജാഗരൂകരാകണം. പാലക്കാട് കോട്ടമൈതാനത്ത് നടന്ന 75 -ാം മത് സ്വാതന്ത്ര വാര്ഷികാഘോഷ പരേഡില് സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനാ മൂല്യങ്ങളായ രാഷ്ട്രത്തിന്റെ പരമാധികാരം-സ്വാതന്ത്ര്യം-ജനാധിപത്യം-മതനിരപേക്ഷത-സോഷ്യലിസം എന്നിവ സംരക്ഷിക്കേണ്ടതിന്റെ ഓര്മ്മപ്പെടുത്തലാണ് സ്വാതന്ത്ര്യദിനാഘോഷമെന്നും മന്ത്രി പറഞ്ഞു.
സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമെന്ന നിലയില് 75 സംവത്സരങ്ങള് പൂര്ത്തിയാക്കി 76-ാം വര്ഷത്തിലേക്ക് കടക്കുകയാണ്. രാജ്യത്തിന്റെ ഐക്യവും സുരക്ഷയും നിലനിര്ത്താന് നാം ജാഗ്രത പുലര്ത്തണം. സ്വതന്ത്ര ഭാരതത്തിനായി പ്രയത്‌നിക്കുകയും ജീവന്ബലി നല്കുകയും ചെയ്ത ധീര സ്വാതന്ത്ര്യ സമര സേനാനികളെയും രാജ്യത്തിന്റെ രക്ഷയ്ക്കായി വീരമൃത്യു വരിച്ച വിവിധ സേനാ അംഗങ്ങളെയും ആദരവോടെ സ്മരിക്കുന്നതായും മന്ത്രി പറഞ്ഞു.
അറിയപ്പെടാത്ത അനേക ലക്ഷം സമര പോരാളികളുടെ നിസ്വാര്ത്ഥവും, ത്യാഗ സമ്പൂര്ണ്ണവും സമര്പ്പണ മനോഭാവത്തോടുകൂടിയുള്ള സമരങ്ങളുടെ സംഭാവന കൂടിയാണ് സ്വാതന്ത്ര്യം. പത്രത്താളുകളില് ഇടം പിടിക്കാത്ത നിസ്വാര്ത്ഥരായ സമര പോരാളികള്ക്ക് ആദരാഞ്ജലികള് അര്പ്പിക്കുന്നതായും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കാന് അതിര്ത്തിയില് കാവല് നില്ക്കുന്ന ജവാന്മാരുടെ അര്പ്പണ മനോഭാവത്തോടെയുള്ള സേവനവും കര്മ്മനിരതയും മാതൃകാപരമാണ്. ജീവന് തൃണവത്ക്കരിച്ച് നിസ്വാര്ത്ഥ സേവനമനുഷ്ഠിക്കുന്ന രാഷ്ട്രത്തിന്റെ അഭിമാനമായ സേനാംഗങ്ങള്ക്ക് മന്ത്രി അഭിവാദ്യം അര്പ്പിച്ചു.
Leave A Reply