Roal

റാറ്റില്‍ സ്നേക്കിന്റെ കടിയേറ്റ് പ്രസിദ്ധനായ പാമ്ബ് ഗവേഷകന് ദാരുണാന്ത്യം

ന്യൂയോര്‍ക്ക് : ഉഗ്രവിഷമുള്ള റാറ്റില്‍ സ്നേക്കിന്റെ കടിയേറ്റ് വടക്കേ അമേരിക്കയിലെ പ്രസിദ്ധനായ പാമ്ബ് ഗവേഷകൻ മരിച്ചു .റാറ്റില്‍ സ്നേക്ക് വിദഗ്ദ്ധന്‍ വില്യം എച്ച്‌. മാര്‍ട്ടിന്‍ (80) ആണ് മരിച്ചത്. വെസ്റ്റ് വിര്‍ജീനിയയിലെ ഹെര്‍പെഴ്സ് ഫെറിയില്‍ തന്റെ ഫാമില്‍ വളര്‍ത്തിയിരുന്ന ടിംബര്‍ ഇനത്തിലെ റാറ്റില്‍ സ്നേക്കാണ് മാര്‍ട്ടിനെ കടിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ റെനീ മാര്‍ട്ടിന്‍ പറഞ്ഞു. ഓഗസ്റ്റ് 3നായിരുന്നു സംഭവം. പ്രായം കൂടിയിട്ടും ഉള്‍പ്രദേശങ്ങളിലെയും വിദൂര മേഖലകളിലേയും പര്‍വതങ്ങളടക്കമുള്ള ഭാഗങ്ങളില്‍ സഞ്ചരിച്ച്‌ പാമ്ബുകളെ നിരീക്ഷിക്കുകയും അവയുടെ എണ്ണം കണക്കാക്കുകയും ചെയ്തിരുന്നു മാര്‍ട്ടിന്‍.

ടിംബര്‍ റാറ്റില്‍ സ്നേക്കുകളെ കണ്ടെത്തുക വളരെ പ്രയാസമേറിയ ഒന്നായിരുന്നു . യു.എസില്‍ ടിംബര്‍ റാറ്റില്‍ സ്നേക്കുകളുടെ സ്വഭാവം അറിവുള്ളവരില്‍ മുന്‍നിരയില്‍ മാര്‍ട്ടിനുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ഈ പാമ്ബുകളെ പറ്റി മാര്‍ട്ടിന്‍ പഠനം ആരംഭിച്ചിരുന്നു. പരമാവധി മനുഷ്യരുടെ കണ്‍വെട്ടത്ത് പോലും എത്താത്തവയാണ് ഇവ. അതിനാല്‍ ഇവയുടെ കടിയേല്‍ക്കുന്നതും അപൂര്‍വമാണ്. ഇതിന് മുമ്ബും മാര്‍ട്ടിന് പാമ്ബുകടിയേറ്റിട്ടുണ്ട്.

Leave A Reply