Roal

‘മേ ഹൂം മൂസ’യിലെ ലിറിക്കല്‍ വീഡിയൊ ഗാനം പുറത്തിറങ്ങി

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ‘മേ ഹൂം മൂസ’യിലെ ലിറിക്കല്‍ വീഡിയൊ ഗാനം പുറത്തിറങ്ങി. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി ‘സൗ രംഗ് മില്‍ക്കെ’ എന്ന ദേശഗാനമാണ് റിലീസ് ചെയ്തത്. ശങ്കര്‍ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സജ്ജാദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ശ്രീനാഥ് ശിവശങ്കര്‍ ആണ്.

‘ഭാരതീയന്റെ ആത്മാഭിമാനത്തിന്റെ അമൃത് മഹോത്സവം. ഓരോ സ്വാതന്ത്ര്യ ദിനവും ആഘോഷിക്കുമ്പോഴും ആഘോഷിക്കപ്പെടുമ്പോഴും നനവ് വേണം നിനവ് വേണം, മനസിലുണ്ടാവണം, ഇരുട്ടത്തണഞ്ഞുപോയ കുറേ ബൂട്ടുകളുടെ ശബ്ദം.’ സുരേഷ് ഗോപി വീഡിയോയില്‍ പറഞ്ഞു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ 253-ാം സിനിമയാണ്. സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ‘മേ ഹൂം മൂസ പ്രദര്‍ശനത്തിന് എത്തും.

Leave A Reply