Roal

ചെല്‍സി- ടോട്ടനം പരിശീലകര്‍ കളികളത്തില്‍ ഏറ്റുമുട്ടി

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ്: ഇപിഎലില്‍ നടന്ന ചെല്‍സി- ടോട്ടനം മത്സരത്തില്‍ ശക്തമായ ആവേശ പോരാട്ടത്തിനൊപ്പം നാടകീയ സംഭവങ്ങളും അരങ്ങേറി. ചെല്‍സിയുടെ തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടിയതിനാല്‍ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. മൈതാനത്ത് കളിക്കാര്‍ തമ്മില്‍ ഏറ്റു മുട്ടിയപ്പോള്‍ പുറത്തും അതു തന്നെ സംഭവിച്ചു. മത്സരത്തിന് ശേഷം ബ്ലൂസ് മാനേജര്‍ തോമസ് ടുച്ചലും സ്പര്‍സ് മാനേജര്‍ അന്റോണിയോ കൊണ്ടെയും തമ്മില്‍ ഏറ്റുമുട്ടി.

മത്സര ശേഷം ഇരു മാനേജര്‍മാരും തമ്മില്‍ ഹസ്തദാനം നല്കുന്നതിനിടയിലാണ് സംഘര്‍ഷം രൂപപ്പെട്ടത്. തുടര്‍ന്ന് ടുച്ചലും കൊണ്ടെയും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. താരങ്ങള്‍ എത്തിയാണ് ഇരു പരിശീലകരെയും പിടിച്ചുമാറ്റിയത്. തുടര്‍ന്ന് റഫറി ഇരുവര്‍ക്കും റെഡ് കാര്‍ഡ് നല്‍കി.മത്സരത്തിലെ 19-ാം മിനുറ്റില്‍ കാലിദു കൗലിബാലി ചെല്‍സിക്കായി ആദ്യ ഗോള്‍ നേടി. 68-ാം മിനുറ്റില്‍ പിയറി എമിലി സ്പര്‍സിനായി സമനില നേടി.

തുടര്‍ന്ന് ടുച്ചലും കൊണ്ടെയും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇരുവര്‍ക്കും റഫറി യെല്ലോ കാര്‍ഡ് നല്കിയിരുന്നു. 76-ാം മിനുറ്റില്‍ ജെയിംസ് വീണ്ടും ബ്ലൂസിനെ മുന്നിലെത്തിച്ചു. എക്സ്ട്രാ ടൈയിമില്‍ ഹാരി കെയന്റെ തകര്‍പ്പന്‍ ഗോളാണ് സമനില നേടാന്‍ സ്പര്‍സിനെ സഹായിച്ചത്. ഈ മാസം 20-ാം തിയതി വൂള്‍വ്സിനെതിരെയാണ് സ്പര്‍സിന്റെ അടുത്ത മത്സരം. 21ന് നടക്കുന്ന മത്സരത്തില്‍ ചെല്‍സി ലീഡ്സ് യുണൈറ്റഡിനേയും നേരിടും.

Leave A Reply