Roal

അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ കാമെംഗ് ജില്ലയിൽ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിന് ഡ്രോണുകള്‍

അരുണാചല്‍ പ്രദേശ്: അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ കാമെംഗ് ജില്ലയിലെ സെപ്പ പട്ടണത്തിലെ ആദിവാസികള്‍ക്കും ഗ്രാമീണ സമൂഹങ്ങള്‍ക്കും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിനുവേണ്ടി ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം ആരംഭിച്ചു.സ്റ്റാര്‍ട്ടപ്പായ റെഡ്വിംഗ് ലാബ്സ്, മെയ്ഡ്-ഇന്‍-ഇന്ത്യ ഹൈബ്രിഡ് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിംഗ് (വിറ്റോള്‍) ഡ്രോണുകള്‍ നല്‍കുകയും പദ്ധതിക്കായി എന്‍ഡ്-ടു-എന്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ മെഡിസിന്‍സ് ഫ്രം ദി സ്കൈ (എംഎഫ്ടിഎസ്) സംരംഭവുമായുള്ള സംസ്ഥാനത്തിന്‍റെ പങ്കാളിത്തത്തിന്‍റെ ഫലമാണ് അരുണാചല്‍ പ്രദേശിലെ ഹെല്‍ത്ത് കെയര്‍ ഡ്രോണ്‍ പൈലറ്റുമാര്‍.

“പ്രാദേശിക ആരോഗ്യ വിതരണ സംവിധാനം, രോഗ പ്രൊഫൈല്‍, ഭൂപ്രകൃതിയുടെ സ്വഭാവം എന്നിവയെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനായി 2021 മധ്യത്തില്‍ അരുണാചല്‍ പ്രദേശില്‍ ഞങ്ങള്‍ ഒരു ഫീല്‍ഡ് പഠനം നടത്തുകയും . ഡ്രോണുകള്‍ തികച്ചും ആവശ്യമാണെന്ന് വ്യക്തമായി. പ്രത്യേകിച്ച്‌ സെപ-ബാമെംഗ് ബെല്‍റ്റിലൂടെ റോഡ് മാര്‍ഗം കടന്നുപോകുന്നവ,” വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ എയ്റോസ്പേസ് ആന്‍ഡ് ഡ്രോണ്‍ മേധാവി വിഘ്നേഷ് സന്താനം പറഞ്ഞു.

Leave A Reply