Roal

അള്‍ട്ടിമേറ്റ് ലീഗിന് ആവേശത്തുടക്കം

പുനെ: ഇന്ത്യയുടെ തനത് കായിക ഇനമായ ഖോ ഖോ ജനപ്രിയമാക്കാന്‍ ആരംഭിച്ച അള്‍ട്ടിമേറ്റ് ലീഗിന് ആവേശത്തുടക്കം. ശിവ ഛത്രപതി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സ് മുംബൈ ഖിലാഡീസിനെ 69-44 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

ടോസ് നേടി പ്രതിരോധം തെരഞ്ഞെടുത്ത മുംബൈയ്‌ക്കെതിരെ ആദ്യ ടേണില്‍ 22-2 എന്ന സ്‌കോര്‍ ഗുജറാത്ത് നേടി. രണ്ടാം ടേണില്‍ 26-24 എന്ന നിലയില്‍ മത്സരം കടുപ്പിച്ച ഗുജറാത്ത്, മൂന്നും നാലും ടേണുകളില്‍ ശക്തമായ പോരാട്ടം കാഴ്ചവച്ച് മത്സരം കൈപ്പിടിയിലൊതുക്കി.
ആദ്യ ദിനത്തിലെ രണ്ടാം മത്സരത്തില്‍ 48-38 എന്ന സ്‌കോറിന് തെലുഗ് യോദ്ധാസ് ചെന്നൈ ക്വിക്ക് ഗണ്‍സിനെ പരാജയപ്പെടുത്തി.

Leave A Reply