Roal

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ്; 18 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു

ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ രണ്ടാംഘട്ട ടിക്കറ്റ് വില്‍പ്പനയില്‍ 18 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. രണ്ടാംഘട്ട ടിക്കറ്റ് വില്‍പ്പന നാളെ അവസാനിക്കുമ്പോള്‍ ഇത് പിന്നെയും ഉയരും. 30 ലക്ഷം ടിക്കറ്റുകളാണ് ഫിഫ ആരാധകര്‍ക്കായി മാറ്റിവച്ചിട്ടുള്ളത്.ജൂലൈ അഞ്ചിനുതുടങ്ങി ആഗസ്ത് 16ന് അവസാനിക്കുന്നതാണ് രണ്ടാംഘട്ടം. ഇതില്‍ ആവശ്യക്കാര്‍ക്ക് ടിക്കറ്റുകള്‍ നേരിട്ടെടുക്കാം.

ആദ്യഘട്ട വില്‍പ്പനയില്‍ 12 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.ഇതില്‍ അപേക്ഷിച്ചവരെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയായിരുന്നു.
ലോകകപ്പ് തുടങ്ങുംമുമ്പ് മൂന്നാംഘട്ടം ടിക്കറ്റ് വില്‍പ്പനയ്ക്ക് സാധ്യതയുണ്ട്. അതും ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലായിരിക്കും. ടിക്കറ്റിന് കൂടുതല്‍ പേരും എട്ട് രാജ്യങ്ങളില്‍നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ക്യാനഡ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, സൗദി അറേബ്യ, സ്‌പെയ്ന്‍, യുഇഎ എന്നിവയ്ക്കൊപ്പം ഖത്തറും ഇന്ത്യയും മുന്നിലുണ്ട്.

നാലുതരത്തിലുള്ള ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കുള്ളത്. അതില്‍ നിരക്ക് കുറവുള്ള നാലാമത്തെ വിഭാഗം ഖത്തര്‍ നിവാസികള്‍ക്കാണ് ലഭ്യമാവുക.

ടിക്കറ്റുകളുടെ ഏകദേശ നിരക്കുകള്‍ (രൂപയില്‍)
ഉദ്ഘാടന മത്സരം- 48,286; 34,335; 23,605; 4291
ഗ്രൂപ്പ് മത്സരങ്ങള്‍- 17,162; 12,871; 5363; 858
പ്രീ ക്വാര്‍ട്ടര്‍- 21,461; 16,092; 7509; 1502
ക്വാര്‍ട്ടര്‍- 24,676; 22,537; 16,098; 6439
സെമിഫൈനല്‍- 74,679; 51,503; 27,897; 10,729
ഫൈനല്‍- 1,25,538; 78,327; 47,211; 16,094

 

Leave A Reply