Roal

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പര: ഇന്ത്യന്‍ ടീം ഹരാരെയിലെത്തി

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കായി ഇന്ത്യന്‍ ടീം ഹരാരെയിലെത്തി. ഈ മാസം 18ന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. 20നും 22നുമാണ് മറ്റ് രണ്ട് ഏകദിനങ്ങള്‍. മലയാളി താരം സ‍ഞ്ജു സാംസണും ടീമിലുണ്ട്. കെ എല്‍ രാഹുലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം നാളെ ആദ്യ പരിശീലനത്തിന് ഇറങ്ങും.

രാഹുല്‍ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ടീമിനൊപ്പമുള്ളത്. ഏഷ്യാ കപ്പിന് മുന്നോടിയായി ദ്രാവിഡിന് വിശ്രമം അനുവദിക്കുകയായിരുന്നു. ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. എല്ലാ മത്സരവും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് ആരംഭിക്കുക.

Leave A Reply