Roal

പോയിന്റ് പട്ടികയില്‍ പിഎസ്ജി ഒന്നാമത്

ലീഗ് വണ്ണില്‍ പിഎസ്ജിക്ക് വീണ്ടും വിജയം. മോണ്ട്‌പെല്ലിയര്‍നെ രണ്ടിനെതിരെ അഞ്ച് ഗോളിനാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. നെയ്മര്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ എംബാപ്പേയും അരങ്ങേറ്റ മത്സരം കളിച്ച പോര്‍ച്ചുഗീസ് മധ്യനിര താരം റെനാറ്റോ സാഞ്ചസും ഒരോ ഗോളുകള്‍ വീതം സ്‌കോര്‍ ചെയ്തു. മോണ്ട്‌പെല്ലിയര്‍ന്ന് വേണ്ടി വഹ്ബി കസ്രിയും, ചാറ്റോ എംബിയായും ഗോള്‍ മടക്കി. മത്സരത്തിന്റെ 23-ാം മിനുറ്റില്‍ പിഎസ്ജിക്ക് ലഭിച്ച പെനാല്‍റ്റി എംബാപ്പേ ഗോള്‍കീപ്പറുടെ കയ്യിലേക്കടിച്ച് പാഴാക്കിയിരുന്നു.

പാര്‍ക്ക് ഡെസ് പ്രിന്‍സില്‍ വച്ച് നടന്ന മത്സരത്തില്‍ പിഎസ്ജി കളിയുടെ ഭൂരിഭാഗം സമയവും അക്രമ ഫുട്‌ബോള്‍ കാഴ്ച്ച വെച്ചു. 59 ശതമാനം പന്തടക്കം വെച്ച പിഎസ്ജിയുടെ 20 ഷോട്ടില്‍ അഞ്ചണ്ണം ഗോള്‍ വല കുലുക്കിയപ്പോള്‍ മോണ്ട്‌പെല്ലിയര്‍ ഏഴുവട്ടം പിഎസ്ജി പ്രതിരോധത്തെ ആക്രമിക്കുകയും രണ്ടെണ്ണം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും പിഎസ്ജി അഞ്ച് ഗോളുകള്‍ നേടുകയും നെയ്മര്‍ രണ്ടാം മത്സരത്തിലും കളിയിലെ താരവുമായി. ഇതോടെ പോയിന്റ് പട്ടികയില്‍ ആറ് പോയിന്റുമായി ഫ്രഞ്ച് ചാമ്പ്യന്മാര്‍ ഒന്നാമതെത്തി.

 

Leave A Reply