Roal

ആദ്യ ലോകകപ്പിന് വിനീഷ്യസ് ജൂനിയര്‍

ബ്രസീലിയന്‍ ഫുട്‌ബോളിന്റെ പുതിയ താരോദയമാണ് വിനീഷ്യസ് ജൂനിയര്‍. 2000 ജൂലൈ 12ന് റിയോ ഡെ ജെനീറോയില്‍ ജനിച്ച വിനിയാണ് കാനറികളുടെ പുത്തന്‍ പ്രതീക്ഷ. ഇടത് മുന്നേറ്റ താരമായ വിനി 2019-ലാണ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 14 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 2022 ല്‍ ചില്ലിക്കെതിരെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ കാനറികള്‍ക്കായി തന്റെ ആദ്യ ഗോള്‍ നേടി.

ആറാം കിരീടം തേടി ബ്രസീല്‍ കളത്തിലിറങ്ങുമ്പോള്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചിക്കാന്‍ നെയ്മറോടൊപ്പം വിനിയുമുണ്ടാകും. അതിവേഗത്തില്‍ പന്തുമായി മുന്നേറാനുളള കഴിവും, മികച്ച പന്തടക്കവും ഡ്രിബിളിങ്ങും, ചടുലമായ കേളി ശൈലിയുമാണ് വിനിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്. വേള്‍ഡ് കപ്പില്‍ കാനറികളുടെ ഗോള്‍ സ്‌കോറിങ്ങ് യന്ത്രമായി വിനി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തന്റെ ആദ്യ വോള്‍ഡ് കപ്പില്‍ തന്നെ മിന്നും പ്രകടനത്തോടെ രാജ്യത്തിനായി ആറാം കിരീടം നേടുകയാണ് താരം ല്ക്ഷ്യമിടുന്നത്. 2002-ലായിരുന്നു ബ്രസീല്‍ അവസാനമായി വേള്‍ഡ് കപ്പില്‍ മുത്തമിട്ടത്.

Leave A Reply