Roal

വ്യാപാര സ്ഥാപനത്തില്‍ മോഷണം; സിസിടിവി ക്യാമറയില്‍ നോക്കി ശപിച്ച് മോഷ്ടാവ്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനത്തില്‍ മോഷണം. നെടുങ്കണ്ടം പടിഞ്ഞാറെക്കവലയില്‍ പ്രവര്‍ത്തിക്കുന്ന മില്ലിലാണ് മോഷണം നടന്നത്. ചില്ലറയായി സൂക്ഷിച്ചിരുന്ന 1500 രൂപയും ഭരണികളില്‍ സൂക്ഷിച്ച അഞ്ച് കിലോ ഏലക്ക, നാല് കിലോ കുരുമുളക് എന്നിവ മാത്രമാണ് നഷ്ടപ്പെട്ടത്. കാര്യമായി യാതൊന്നും കിട്ടാതെ വന്നതോടെ സിസിടിവി ക്യാമറയില്‍ നോക്കി ശപിച്ചാണ് മോഷ്ടാവ് പോയത്.

സിസിടിവി ദൃശ്യങ്ങള്‍ക്ക് അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു. ബര്‍മുഡ മാത്രം ധരിച്ച് ഷര്‍ട്ടിടാതെ തലയില്‍ തോര്‍ത്തുമുണ്ട് മറച്ചാണ് മോഷ്ടാവ് കടയുടെ അകത്ത് കയറിയത്.ഇടുക്കി ഡോഗ് സ്‌ക്വാഡും വിരടായാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കടകളിലെ അടക്കം സിസി ടി വി ദൃശ്യങ്ങള്‍ കേന്ദ്രികരിച്ചും അന്വേഷണം നടത്തി മോഷ്ടാവിനെ കണ്ടെത്തുവാനുളള ശ്രമത്തിലാണ് നെടുങ്കണ്ടം പൊലീസ്.

 

Leave A Reply